''ഓരോ ആക്രമണത്തിനും തിരിച്ചടിക്കും''; പാക്കിസ്ഥാനെതിരേ അമിത് ഷാ

പാക്കിസ്ഥാന് താക്കീത് നൽകി അമിത് ഷാ
amit shah against pakistan

അമിത് ഷാ

Updated on

ശ്രീനഗർ: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. ഒരു തരത്തിലുമുള്ള ഭീകര പ്രവർത്തനങ്ങളും രാജ‍്യം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ഗുരുദ്വാരയും മസ്ജിദുകളും ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ ആക്രമണം നടത്തിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

''പാക്കിസ്ഥാന്‍റെ ഷെൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി. അതിർത്തി മേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കും. സാധാരണക്കാരായ ജനങ്ങൾക്കും സുരക്ഷാ സേനക്കുമെതിരായ ആക്രമണം ഒരു തരത്തിലും അനുവദിക്കില്ല. ഓരോ ആക്രമണത്തിനും തിരിച്ചടിക്കും'', അമിത് ഷാ പറഞ്ഞു.

പൂഞ്ച് സന്ദർശനത്തിനു ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. കശ്മീരിലെ സുരക്ഷ അവലോകനം ചെയ്യുന്നതിന് യോഗവും ചേർന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com