വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേന്ദ്രം കേരളത്തിന് 530 കോടി രൂപ നൽകിയെന്ന് അമിത് ഷാ

ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
amit shah says centre has given rs 530 crore to kerala for rehabilitation of wayanad disaster victims

അമിത് ഷാ

Updated on

ഡൽഹി: വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേന്ദ്രം കേരളത്തിന് 530 കോടി രൂപ നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട് പുനരധിവാസത്തിന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2,219 കോടി രൂപയാണെന്നും അതിൽ 530 കോടി രൂപ ഇതുവരെ നൽകിയെന്നും അമിത് ഷാ പറഞ്ഞു.

എന്നാൽ നൽകിയ പണത്തിൽ നിന്നും ഇപ്പോഴും 36 കോടി രൂപ കേരളം ചെലവഴിച്ചിട്ടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

പല സമയങ്ങളിലായി കേന്ദ്രം കേരളത്തിന് നൽകിയ സാമ്പത്തിക സഹായ കണക്കുകൾ അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചും.

ഈ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ തുല്യ പരിഗണനയാണ് നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com