2026 മാർച്ച് 31നകം രാജ‍്യം നക്സൽ മുക്തമാകുമെന്ന് അമിത് ഷാ

ഒഢീശയിലെ കട്ടക്കിൽ നടന്ന സിഐഎസ്എഫ് അൻപത്തിയേഴാം റെയ്സിങ് ദിനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ നിർണായക പ്രസ്താവന
amit shah says india will be naxal free by march 31

അമിത് ഷാ

file image

Updated on

ന‍്യൂഡൽഹി: 2026 മാർച്ച് 31നകം രാജ‍്യം നക്സൽ മുക്തമാകുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. ഒഢീശയിലെ കട്ടക്കിൽ നടന്ന സിഐഎസ്എഫ് അൻപത്തിയേഴാം റെയ്സിങ് ദിനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു നിർണായക പ്രസ്താവന. തിരുപ്പതി മുതൽ പശുപതിനാഥ് വരെയുള്ള മേഖല നിയന്ത്രിച്ചവരെ തുടച്ചു നീക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി.

മാർച്ച് 31ന് മുന്നേ രാജ‍്യത്തെ നക്സലിസത്തിൽ നിന്നും മോചിപ്പിക്കുകയെന്നതാണ് മോദി സർക്കാരിന്‍റെ തീരുമാനം. ഒഡീശയിലും ഛത്തീസ്ഗഢീലും തെലങ്കാനയിലും നക്സലിസം ഇല്ലാതാക്കുന്നതിൽ സിഐഎസ്എഫ് നിർണായക പങ്കു വഹിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com