വീണ്ടും അധികാരത്തിലെത്തിയാൽ യുപിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമർശം
Amit Shah says the Uniform Civil Code will be implemented in UP if they return to power

അമിത് ഷാ

Updated on: 

ലഖ്നൗ: വീണ്ടും അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിൽ ബിജെപി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ആഭ‍്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.

ഇതിനോടകം രാജ‍്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കിയിട്ടുണ്ടെന്ന് പറഞ്ഞ അമിത് ഷാ സമാജ്‌വാദി പാർട്ടി അടുത്ത 30 വർഷത്തേക്ക് ഉത്തർപ്രദേശിൽ അധികാരത്തിലെത്തില്ലെന്ന് പാർട്ടി അധ‍്യക്ഷൻ അഖിലേഷ് യാദവിന് മുന്നറിയിപ്പ് നൽകി.

രാജ‍്യത്തുടനീളം യുസിസി നടപ്പിലാക്കണമെന്ന് നേരത്തെയും ബിജെപി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. യുസിസിയുടെ അഭാവം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്‌ലിം സ്ത്രീകളെയാണെമന്നും ബഹുബാര‍്യത്വം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പൊതു നിയമം ആവശ‍്യമാണെന്നും അസം മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടുത്തിടെ പരാമർശം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന.