കോൺഗ്രസിന് ഭയം, എക്സിറ്റ് പോൾ ചർച്ച ബഹിഷ്കരണ തീരുമാനം അതിന് തെളിവെന്ന് അമിത് ഷാ

തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് തെരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്‍റെ പ്രചാരണം
amit shah slams congress for skipping exit poll debates
amit shah slams congress for skipping exit poll debates

ന്യൂഡൽഹി: എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അമിത് ഷാ രംഗത്ത്. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി ഇടപെട്ട് തുടങ്ങിയതോടെ പാർട്ടി നിക്ഷേധാത്മക പാർട്ടിയായി മാറിയിരിക്കുകണ്. ഇപ്പോൾ സത്യത്തെ അംഗികരിക്കാത്ത പാർട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് തെരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്‍റെ പ്രചാരണം. എന്നാൽ അവർ ഇപ്പോൾ യാഥാർഥ്യം തി രിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് അവർക്കറിയാമെന്നും അമിത് ഷാ പറഞ്ഞു. എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിനു ശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ കോൺഗ്രസിന് സാധിക്കില്ലെ. അതിനാലാണ് ചർ‌ച്ചയിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com