"നൈനാർ നാഗേന്ദ്രന്‍റെ നേതൃത്വത്തിൽ മുന്നോട്ടുപോകണം''; തമിഴ്നാട് ബിജെപിക്ക് അമിത് ഷായുടെ താക്കീത്

എഐഎഡിഎംകെ സഖ‍്യത്തിനെതിരേ നീങ്ങിയാൽ ബിജെപിക്കെതിരായ നീക്കമായി കാണുമെന്നും അമിത് ഷാ പറഞ്ഞു
amit shah warns tamilnadu bjp leaders

അമിത് ഷാ

Updated on

ചെന്നൈ: തമിഴ്നാട് ബിജെപി നേതാക്കൾക്ക് താക്കീത് നൽകി കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലെ ബിജെപി അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രന്‍റെ നേതൃത്വം അംഗീകരിച്ച് നേതാക്കൾ മുന്നോട്ടുപോകണമെന്ന് അമിത് ഷാ പറഞ്ഞു.

എഐഎഡിഎംകെ സഖ‍്യത്തിനെതിരേ നീങ്ങിയാൽ ബിജെപിക്കെതിരായ നീക്കമായി കാണുമെന്നും വലിയ പ്രത‍്യാഘാതം നേരിടേണ്ടി വരുമെന്നും അമിത് ഷാ പ്രതികരിച്ചു.

കെ. അണ്ണാമലൈ, എൽ. മുരുഗൻ, നൈനാർ നാഗേന്ദ്രൻ തുടങ്ങിയ നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി.

നൈനാർ നാഗേന്ദ്രൻ ബിജെപി അധ‍്യക്ഷനായി ശേഷം പാർട്ടിക്കകത്ത് തുടരുന്ന വിഭാഗീയ പ്രവർത്തനങ്ങളുടെയും നിസഹരണത്തിന്‍റെയും പശ്ചാത്തിലത്തിലാണ് അമിത് ഷായുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com