അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്

രാമേശ്വരത്ത് നിന്നും വെള്ളിയാഴ്ചയാണ് ആദ്യ സർവീസ്.
Amrita Express extended to Rameswaram; service from Thursday

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്

file image

Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തമിഴ്നാട്ടിലെ മധുര വരെ പോകുന്ന അമൃത എക്സ്പ്രസ് (16343/44) രാമേശ്വരത്തേക്ക് നീട്ടാൻ റെയ്‌ൽവേ ബോർഡ് അനുമതി നൽകി. തിരുവനന്തപുരത്ത് നിന്നും വ്യാഴാഴ്ച മുതൽ രാമേശ്വരം സർവീസ് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയ്‌ൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്തു നിന്നു ഉച്ചയ്ക്കു 1.30ന് പുറപ്പെടുന്ന ട്രെയ്‌ൻ പിറ്റേന്ന് പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും. രാമേശ്വരത്ത് നിന്നും വെള്ളിയാഴ്ചയാണ് ആദ്യ സർവീസ്. നേരത്തെ മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്നു രാമേശ്വരം ട്രെയ്നുകളുണ്ടായിരുന്നെങ്കിലും ഗേജ് മാറ്റത്തിന്‍റെ പേരിൽ അവ നിർത്തലാക്കിയിരുന്നു.

2108ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും രാമേശ്വരം സർവീസുകൾ പുനഃരാരംഭിച്ചിരുന്നില്ല. അമൃത രാമേശ്വരത്തേക്കു നീട്ടണമെന്ന ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായത്.

മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. നിലവിൽ പഴനി, മധുര യാത്രികർ രാമേശ്വരത്തേക്ക് പാസഞ്ചർ ട്രെയ്നിനെയാണ് ആശ്രയിക്കുന്നത്. അമൃതയെത്തുന്നതോടെ കേരളത്തിലുള്ളവർക്കും നേരിട്ട് രാമേശ്വരത്തേക്ക് എത്താനാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com