അമൃത്പാൽ സിങ് നേപ്പാളിലെന്നു സൂചന: രാജ്യം വിടാൻ അനുവദിക്കരുതെന്ന് ഇന്ത്യ

അമൃത്പാൽ നേപ്പാളിലേക്കു കടന്നുവെന്ന തരത്തിൽ സൂചന ലഭിക്കുകയായിരുന്നു
അമൃത്പാൽ സിങ് നേപ്പാളിലെന്നു സൂചന: രാജ്യം വിടാൻ അനുവദിക്കരുതെന്ന്  ഇന്ത്യ

അമൃത്സർ : ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് നേപ്പാളിലെന്നു സൂചന. രാജ്യം വിടാൻ അനുവദിക്കരുതെന്ന് അഭ്യർഥിച്ചു കൊണ്ടു കാത്മണ്ഡുവിലെ ഇന്ത്യൻ എംബസി നേപ്പാൾ ഗവൺമെന്‍റിനു കത്തു നൽകി. കഴിഞ്ഞ 9 ദിവസത്തോളമായി വാരിസ് പഞ്ചാബ് ദേയുടെ തലവനായ അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം പഞ്ചാബ് പൊലീസ് തുടരുകയാണ്. രാജ്യം കടക്കാനുള്ള സാധ്യത പരിഗണിച്ച് അതിർത്തികളിലടക്കം സുരക്ഷ ശക്തമാക്കിയിരുന്നു. എങ്കിലും അമൃത്പാൽ നേപ്പാളിലേക്കു കടന്നുവെന്ന തരത്തിൽ സൂചന ലഭിക്കുകയായിരുന്നു.

ഇന്ത്യൻ പാസ്പോർട്ടോ, വ്യാജ പാസ്പോർട്ടോ ഉപയോഗിച്ചു നേപ്പാളിൽ നിന്നും രാജ്യം കടക്കാനുള്ള സാധ്യത പരിഗണിച്ചാണു മുന്നറിയിപ്പ്. അത്തരത്തിലൊരു ശ്രമം ശ്രദ്ധയിൽപ്പെട്ടാൽ അറസ്റ്റ് ചെയ്യണമെന്നാണു നിർദ്ദേശം. നേപ്പാളിലെ ഇമിഗ്രേഷൻ വിഭാഗത്തിനു അമൃത്പാലിനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ കൈമാറിയിട്ടുണ്ട്.

അമൃത്പാലിന്‍റെ അനുയായികളായ നിരവധി പേരെ ഇതിനോടകം തന്നെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും ശക്തമായ പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com