ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു 12 സീറ്റുകളിലേക്ക് ചുരുങ്ങും; പുതിയ പാർട്ടി തുടങ്ങുമെന്ന് അനന്ത് കുമാർ സിങ്

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് 6 വർഷത്തേക്ക് അനന്ത് കുമാർ സിങ്ങിനെയും ഭാര‍്യയെയും പുറത്താക്കിയത്
JDU will be reduced to 12 seats in the Bihar Assembly elections; Anant Kumar Singh says he will launch a new party

അനന്ത് കുമാർ സിങ്

Updated on: 

പറ്റ്ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദളിന് (യു) 10 മുതൽ 12 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും പുറത്തായ അനന്ത് കുമാർ സിങ്. താനൊരു രാഷ്ട്രീയ സംഘടന രൂപീകരിച്ചേക്കാമെന്ന സൂചനയും അദ്ദേഹം നൽകി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് 6 വർഷത്തേക്ക് അനന്ത് കുമാർ സിങ്ങിനെയും ഭാര‍്യയെയും പുറത്താക്കിയത്. എന്നാൽ തനിക്കെതിരായ അച്ചടക്ക നടപടിയിൽ യാതൊരു ദുഖവുമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. നിതീഷ് ജിയുടെതായിരുന്നു പാർട്ടി.

അദ്ദേഹം അവിടെയില്ലാത്ത സ്ഥിതിക്ക് പാർട്ടിയുടെ അവസ്ഥ എന്താണ്? എന്നെ പുറത്താക്കിയ നേതൃനിരയിലുള്ളവർ സത‍്യത്തിൽ എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടോ? ഞാൻ എന്‍റതായ പാർട്ടി രൂപീകരിക്കും. അനന്ത് കുമാർ സിങ് പറഞ്ഞു. 243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ ജെഡി(യു)വിന് 84 എംഎൽഎമാരും ലോക്സഭയിൽ 12 അംഗങ്ങളുമുണ്ട്.

ബിഹാർ ലെജിസ്‌ലേറ്റിവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർഥി നീരജ് കുമാറിനെതിരേ പ്രചാരണം നടത്തുകയും ജന സുരാജ് സ്ഥാനാർഥി അനുജ് സിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് അനന്ത് കുമാർ സിങ്ങിനെതിരേ നടപടി സ്വീകരിച്ചത്.

പാർട്ടി നിർദേശങ്ങൾ അനന്ത് സിങ് ആവർത്തിച്ച് ലംഘിച്ചതായും ഉന്നത നേതൃത്വത്തിനെതിരേ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും ബിഹാറിലെ ജെഡി(യു) അധ‍്യക്ഷൻ ഉമേഷ് സിങ് കുശ്വാഹ പുറപ്പെടുവിച്ച ഉത്തരവിൽ വ‍്യക്തമാക്കിയിരുന്നു. അതേസമയം, നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊന്നിട്ടുണ്ടെന്ന് അടുത്തിടെ അനന്ത് സിങ് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com