

കുർണൂർ ബസ് തീപിടിത്തം; അപകടത്തിന്‍റെ ആക്കം കൂട്ടിയത് ബസിലുണ്ടായിരുന്ന 234 സ്മാർട്ട് ഫോണുകൾ
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക കണ്ടെത്തൽ. അപകട സമയത്ത് ബസിലുണ്ടായിരുന്ന 234 സ്മാർട്ട്ഫോണുകളാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയതെന്ന് ഫോറൻസിക് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അപകടത്തിൽ 25 പേരാണ് മരിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള മംഗനാഥ് എന്ന വ്യവസായിയാണ് 234 ഫോണുകൾ ബംഗളൂരുവിലെ ഇ-കൊമേഴ്സ് കമ്പനിയിലേക്ക് അയച്ചത്. 46 ലക്ഷത്തോളം വില വരുന്ന റിയൽ മീയുടെ ഫോണുകളായിരുന്നു ഇത്.
ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചതിന് പുറമേ ബസിന്‍റെ എയർ കണ്ടീഷനിങ് സിസ്റ്റത്തിന്‍റെ ഇലക്‌ട്രിക് ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്‌റ്റർ വ്യക്തമാക്കി.