പരമാവധി തൊഴിൽ സമയം 10 മണിക്കൂർ; തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്രപ്രദേശ്

ഈ തീരുമാനത്തിനെതിരേ നിരവധി ട്രേഡ് യൂണിയൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്
Andhra Pradesh government increases working hours

പരമാവധി തൊഴിൽ സമയം 10 മണിക്കൂർ; തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താൻ ആന്ധ്രപ്രദേശ്

Updated on

വിജയവാഡ: തൊഴിൽ സമയം വർധിപ്പിച്ച് ആന്ധ്രപ്രദേശ്. തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റം. ജോലിസമയം 9 മണിക്കൂറിൽ നിന്നും 10 മണിക്കൂറായാണ് ഉയർത്തിയത്. നിക്ഷേപകരെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ തലത്തിലുള്ള വിശദീകരണം.

5 മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്ന നയം 6 മണിക്കൂർ ജോലിചെയ്താൽ ഒരുമണിക്കൂർ വിശ്രമം എന്നാക്കി മാറ്റും. ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.

സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകാനും ആലോചിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. സ്വകാര്യ ഫാക്‌ടറികളിലും സ്ഥാപനങ്ങളിലുമെല്ലാം ഈ നിയമം ബാധകമായിരിക്കും.

എന്നാൽ ഈ തീരുമാനത്തിനെതിരേ നിരവധി ട്രേഡ് യൂണിയൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളികളെ അടിമകളാക്കുന്ന സമീപനമാണിതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പ്രതികരിച്ചു. 8 മണിക്കൂർ തൊഴിൽ സമയം എന്നത് 9 മണിക്കൂറാക്കിയിരുന്നു. ഇതാണ് ഇപ്പോൾ 10 മണിക്കൂറിലെത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com