ആന്ധ്രാപ്രദേശ് ട്രെയിൻ അപകടം: 13 മരണം, 40 പേർക്ക് പരുക്ക്

വിശാഖപട്ടണം-പലാശ പാസഞ്ചറും വിസാഗ്-റായഗഡ പാസഞ്ചറുമാണ് അപകടത്തിൽപ്പെട്ടത്
andhra pradesh train accident
andhra pradesh train accident

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ പാസഞ്ചർ ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നാൽപ്പതോളം പേർക്ക് പരുക്കേറ്റിട്ടിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

വിശാഖപട്ടണം-പലാശ പാസഞ്ചർ തീവണ്ടിയും വിസാഗ്-റായഗഡ പാസഞ്ചർ തീവണ്ടിയുമാണ് അപകടത്തിൽപ്പെട്ടത്. സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് അലമാൻഡയ്ക്കും കണ്ടകാപ്പല്ലെയ്ക്കും ഇടയിൽ മെയിൻ ലൈനിൽ നിർത്തിയിട്ടിരുന്ന വിശാഖപട്ടണം-പലാശ തീവണ്ടിക്ക് പിറകിലേക്ക് വിസാഗ്-റായഗഡ തീവണ്ടി ഇടിച്ചുകയറുകയായിരുന്നു.

വിസാഗ്-റായഗഡ തീവണ്ടിയുടെ ലോക്കോപൈലറ്റിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടകാരണമെന്ന് റെയിൽവേ സി.പി.ആർ ബിസ്വജിത് സാഹു പറഞ്ഞു. അപകടത്തിൽ വിസാഗ്-റായഗഡ തീവണ്ടിയുടെ ലോക്കോപൈലറ്റിന് ജീവൻ നഷ്ടമായിരുന്നു. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ 18 തീവണ്ടികൾ റദ്ദാക്കുകയും 22 എണ്ണം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com