''കെജ്‌രിവാൾ പണം കണ്ട് മതിമറന്നു, എന്‍റെ നിർദേശം ചെവിക്കൊണ്ടില്ല'', അണ്ണാ ഹസാരെ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെയാണ് ഹസാരെയുടെ വിമർശനം
anna hazare criticized arvind kejriwal
അണ്ണാ ഹസാരെ
Updated on

ന‍്യൂഡൽഹി: എഎപി നേതാവും മുൻ ഡൽഹി മുഖ‍്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് ഗാന്ധിയൻ അണ്ണാ ഹസാരെ. കെജ്‌രിവാൾ തന്‍റെ നിർദേശം ചെവിക്കൊണ്ടില്ലെന്നും പണവും മദ‍്യവും കണ്ട് മതിമറന്നെന്നും ഹസാരെ വിമർശിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഹസാരെയുടെ വിമർശനം.

തെരഞ്ഞെടുപ്പിൽ‌ മത്സരിക്കുമ്പോൾ സംശുദ്ധരായവരെ മത്സരിപ്പിക്കണമെന്നും, സ്ഥാനാർഥിയുടെ പെരുമാറ്റം, അവരുടെ ജീവിതം, ചിന്തകൾ ഇതെല്ലാം പ്രധാനമാണെന്ന് താൻ ആവശ‍്യപ്പെട്ടിരുന്നെന്നും എന്നാൽ ഇതൊന്നും കേൾക്കാൻ കെജ്‌രിവാൾ തയാറായില്ലെന്നും ഹസാരെ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com