പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചു; അണ്ണാമലൈ അറസ്റ്റിൽ

അണ്ണാമലൈയെ കൂടാതെ മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Annamalai arrested for protesting without police permission
കെ. അണ്ണാമലൈ
Updated on

ചെന്നൈ: പൊലീസ് അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിൽ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ. സർക്കാരിന് കീഴിലുളള മദ്യവിപണന സംവിധാനമായ ടാസ്മാക്കിൽ കോടികളുടെ ക്രമക്കേടെന്ന് ആരോപിച്ച് പ്രതിഷേധിക്കാൻ തയാറെടുക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. അക്കാറൈയിലെ വീടിനു സമീപത്ത് വച്ചായിരുന്നു അറസ്റ്റ്.

അണ്ണാമലൈയെ കൂടാതെ മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടാസ്മാക്കിന്‍റെ പ്രവർത്തനങ്ങളിൽ ഒന്നിലധികം ക്രമക്കേടുകൾ കണ്ടെത്തിയതായി ഇഡി നേരത്തെ പറഞ്ഞിരുന്നു.

പ്രതിഷേധിക്കുന്നവരുടെ നാവടക്കാനാണ് തമിഴ്നാട് സർക്കാർ ശ്രമിക്കുന്നത്. ഇനി മുൻകൂട്ടി തീയതി പ്രഖ്യാപിക്കാതെ സമരം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍റെ വീട് ഉപരോധിക്കുമെന്നും അറസ്റ്റിനിടെ അണ്ണാമലൈ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com