

സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്നുപേരെ പൊലീസ് പിടികൂടി
ന്യൂഡൽഹി: ജന്തർമന്ദറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ ചിലർ ആനി രാജയെ പിടിച്ചു തള്ളുകയായിരുന്നു. തുടർന്ന് ആനി രാജ നിലത്ത് വീണു.
ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് ആക്രമിക്കാൻ വന്നതെന്ന് ആനി രാജ പ്രതികരിച്ചു. ഒരു വനിതാ നേതാവിനും യുവ നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. നാല് പേരെ പിടികൂടിയിട്ടുണ്ട്.