രാ​ജ​സ്ഥാ​നിൽ അധികാരത്തിൽ വന്നാൽ ക​ർ​ഷ​ക​ർ​ക്ക് വർഷം 12,000 രൂ​പ ന​ൽ​കും; വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

രാ​ജ​സ്ഥാ​നി​ലെ ഹ​നു​മാ​ൻ​ഗ​ഡി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം
PM Narendra Modi
PM Narendra ModiFile

ജ​യ്പു​ർ: ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ചാ​ൽ പി​എം കി​സാ​ൻ സ​മ്മാ​ൻ നി​ധി​ക്കു കീ​ഴി​ൽ കീ​ഴി​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ർ​ഷം 12,000 രൂ​പ ന​ൽ​കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​ല​വി​ൽ 6000 രൂ​പ​യാ​ണു ന​ൽ​കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ ഹ​നു​മാ​ൻ​ഗ​ഡി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. 6000 രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രാ​യി​രി​ക്കും ന​ൽ​കു​ക.

സം​സ്ഥാ​ന​ത്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഏ​റ്റ​വും ഉ​യ​ർ​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണു രാ​ജ​സ്ഥാ​ൻ. ക​ർ​ഷ​ക​രി​ൽ നി​ന്നു വി​വി​ധ വി​ള​ക​ൾ താ​ങ്ങു​വി​ല​യ്ക്കു ശേ​ഖ​രി​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​ർ​ക്ക് ബോ​ണ​സും ന​ൽ​കും. ബി​ജെ​പി ഭ​രി​ക്കു​ന്ന അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ രാ​ജ​സ്ഥാ​നി​ലെ പെ​ട്രോ​ൾ വി​ല​യെ​ക്കാ​ൾ 12-13 രൂ​പ വ​രെ കു​റ​വാ​ണ്. ബി​ജെ​പി​ക്ക് അ​ധി​കാ​രം കി​ട്ടി​യാ​ൽ ഇ​വി​ടെ​യും വി​ല കു​റ​യ്ക്കു​മെ​ന്നു മോ​ദി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com