നടൻ വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം; 6 പേർക്ക് പരുക്ക് | Video

രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരുക്കേറ്റതായാണ് വിവരം

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയിൽ വീണ്ടും ദുരന്തം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരുക്കേറ്റതായാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയ്‌യുടെ വാഹനം പിന്തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിൽ പിന്തുടരുന്നതിനിടെ ബൈക്കിൽ നിന്ന് വീണ പി.വിഘ്നേഷ് എന്ന യുവാവിനാണ് പരുക്കേറ്റത്. മറ്റൊരു ‍യുവാവിന്‍റെ കാൽ ഒടിഞ്ഞിട്ടുണ്ട്.

പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കരൂരിൽ 27 പേരുടെ മരണത്തിനിടയാക്കിയ റാലിക്ക് പിന്നാലെ കഴിഞ്ഞമാസം സേലത്ത് റാലിയിലും തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തഞ്ചാവൂരിലും അപകടം ഉണ്ടായിരിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com