കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു

2022 ലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയിൽ നിന്നും 20 ചീറ്റകളെ എത്തിച്ചത്
Cheetah died in Kuno National Park
Cheetah died in Kuno National Park

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിൽ ഒരു ചീറ്റകൂടി ചത്തു. ഇതോടെ ആകെ ചത്ത ചീറ്റകളുടെ എണ്ണം 10 ആ‍യി. 2022 ലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയിൽ നിന്നും 20 ചീറ്റകളെ എത്തിച്ചത്. നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ഇന്ന് ചത്തത്.

മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ കഴിയൂ എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.രാവിലെ ചീറ്റയെ അവശനായി കണ്ടെത്തി. സിപിആറിനോട് പ്രതികരിച്ചിരുന്നില്ല, തുടർന്ന് ഉച്ചയോടെയാണ് ചീറ്റ ചത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com