ഓപ്പറേഷൻ അജയ്; 235 പേരുമായി ഇസ്രയേലിൽ നിന്നും രണ്ടാം വിമാനവുമെത്തി

തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
ഓപ്പറേഷൻ അജയ്; 235 പേരുമായി ഇസ്രയേലിൽ നിന്നും രണ്ടാം വിമാനവുമെത്തി
Updated on

ന്യൂഡൽഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാർ കൂടി ഇസ്രയേലിൽ നിന്നും തിരിച്ചെത്തിച്ചു. ഹമാസ്- ഇസ്രയേൽ യുദ്ധം കടുത്തതിനു പിന്നാലെയാണ് ഇസ്രയേലിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ അജയ് ദൗത്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച 211 ഇന്ത്യക്കാർ തിരിച്ചെത്തിയിരുന്നു. ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്.

തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പുറപ്പെടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com