ബാരാമതിയിൽ വീണ്ടും വിമാനം തകർ‌ന്നുവീണു

സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് തകർന്നുവീണത്

Training aircraft that crashed in Baramati

ബാരാമതിയിൽ തകർന്നുവീണ പരിശീലന വിമാനം

Updated on

പുനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന വിമാനം തകർന്നുവീണു. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് തകർന്നുവീണത്. ആളപായമില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.

കാർവർ ഏവിയേഷന്‍റെ വിടി-എസ്ഇഎക്സ് എന്ന വിമാനമാണ് തകർന്നുവീണത്. സംഭവസമയം പൈലറ്റും ട്രെയിനിയുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണ് അപകടം ഉണ്ടായത്. റൺവേയുടെ അവസാനത്ത് നിന്ന് 20 മീറ്റർ അകലെ പുൽമേടിൽ വിമാനം തകർന്നുവീഴുകയായിരുന്നു.

2026 ജനുവരി 28ന് ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്‍റെ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് അദ്ദേഹമടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്‍റെ സെക്യൂരിറ്റി ഓഫീസർ, സഹായി, രണ്ട് ക്രൂ അംഗങ്ങൾ എന്നിവരാണ് മരിച്ചത്. മേയ് 13ന് ബാരാമതിയിൽ മറ്റൊരു പരിശീലന വിമാനവും തകർന്നുവീണിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com