ആന്‍റണി ബ്ലിങ്കനും ലോയ്ഡ് ഓസ്റ്റിനും ഇന്ത്യയിലേക്ക്

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും.
 യുഎസ് സ്റ്റേറ്റ്  സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും
Updated on

ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. നവംബർ പത്തു വരെയുള്ള ഇസ്രയേൽ സന്ദർശനത്തിനു ശേഷമാണ് ബ്ലിങ്കൻ ഇന്ത്യയിലെത്തുക. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും.

മന്ത്രിതല ചർച്ചകളിലും പങ്കെടുക്കും. ഇന്ത്യക്കു പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങളും ബ്ലിങ്കൻ സന്ദർശിക്കും.ഇൻഡോ- പസിഫിക് മേഖലയിൽ യുഎസും ചൈനയും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ് ബ്ലിങ്കന്‍റെ ഇന്ത്യൻ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com