Anti-CAA strike: UAPA charged against Assam MLA
അഖിൽ ഗൊഗോയ്file

സിഎഎ വിരുദ്ധ സമരം: അസം എംഎൽഎയ്ക്കെതിരേ യുഎപിഎ ചുമത്തി

ജനങ്ങൾക്കൊപ്പമാണെന്നും അത്തരക്കാരെ ജയിലിലിടാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അഖിൽ ഗൊഗോയ് പ്രതികരിച്ചു.
Published on

ഗോഹട്ടി: പൗരത്വ നിയമ ഭേദഗതി (സിഎഎ) യ്ക്കെതിരേ അക്രമ സമരം നടത്തിയ അസമിലെ സ്വതന്ത്ര എംഎൽഎ അഖിൽ ഗൊഗൊയിക്കും മൂന്നു കൂട്ടാളികൾക്കുമെതിരേ എൻഐഎ കോടതി യുഎപിഎ പ്രകാരം കുറ്റംചുമത്തി. നേരത്തേ, നാലു പേർക്കും കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനെതിരേ എൻഐഎ നൽകിയ അപ്പീലിൽ പുനരന്വേഷണത്തിന് ഗോഹട്ടി ഹൈക്കോടതി ഉത്തരവിട്ടു.

ഇതേത്തുടർന്നാണ് ഭീകരപ്രവർത്തന ഗൂഢാലോചന, ക്രിമിനൽ ഗൂഢാലോചന, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയത്.

എന്നാൽ, ഭീകര സംഘടനയെ പിന്തുണച്ചു എന്ന യുഎപിഎ വകുപ്പ് ചുമത്തണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്നും അത്തരക്കാരെ ജയിലിലിടാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അഖിൽ ഗൊഗോയ് പ്രതികരിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നും ഗൊഗോയ്.

logo
Metro Vaartha
www.metrovaartha.com