താജ് മഹലിന്‍റെ സുരക്ഷ വർധിപ്പിക്കും; ആന്‍റി-ഡ്രോൺ സംവിധാനം സ്ഥാപിക്കാൻ തീരുമാനം

ശനിയാഴ്ച (മേയ് 24) രാവിലെ ഇമെയിൽ വഴി കേരളത്തിൽ നിന്നാണ് ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്
Anti-drone system to be installed in Taj Mahal complex

താജ് മഹലിന്‍റെ സുരക്ഷ വർധിപ്പിക്കും; ആന്‍റി-ഡ്രോൺ സംവിധാനം സ്ഥാപിക്കാൻ തീരുമാനം

file image

Updated on

ആഗ്ര: താജ് മഹലിന്‍റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിന്‍റെ ഭാഗമായി താജ് മഹൽ കോംപ്ലെക്സിൽ ആന്‍റി-ഡ്രോൺ സംവിധാനം സ്ഥാപിക്കാനാണ് തീരുമാനം. പാക് ഭീകരവാദത്തിനെതിരായ നടപടികൾ ഇന്ത്യ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ ഉത്തർപ്രദേശ് പൊലീസും ചേർന്നാണ് താജ് മഹലിന് സുരക്ഷ ഒരുക്കുന്നത്.

മുൻപ് ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹൽ പരിസരത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ശനിയാഴ്ച (മേയ് 24) രാവിലെ ഇമെയിൽ വഴി കേരളത്തിൽ നിന്നാണ് ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്.

സെൻട്രൽ ഇന്‍റസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com