
അനുരാഗ് ഠാക്കൂർ
ന‍്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിച്ച വയനാട്ടിലും റായ്ബറേലിയിലും കള്ള വോട്ടുകൾ ചേർത്തുവെന്ന് ബിജെപി. വയനാട്ടിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അനുരാഗ് ഠാക്കൂറാണ് രംഗത്തെത്തിയത്.
ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. വയനാട്ടിൽ 52 പേർക്ക് ഒരേ വിലാസമാണെന്നും അദ്ദേഹം ആരോപിച്ചു.