കായികരംഗത്തിനു ദോഷമുണ്ടാക്കരുത്: ഗുസ്തി താരങ്ങളോട് മന്ത്രി

ബ്രിജ് ഭൂഷണെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന പരാതികളിൽ അന്വേഷണം പൂർത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നാണ് അനുരാഗ് ഠാക്കൂർ നൽകുന്ന ഉപദേശം
കായികരംഗത്തിനു ദോഷമുണ്ടാക്കരുത്: ഗുസ്തി താരങ്ങളോട് മന്ത്രി
Updated on

ന്യൂഡൽഹി: കായിക രംഗത്തിനു ദോഷമുണ്ടാക്കുന്ന നടപടികൾ പാടില്ലെന്ന് സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങളോട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. മെഡലുകൾ പുഴയിലൊഴുക്കുന്നതു പോലുള്ള നടപടികൾ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ തൽസ്ഥാനത്തു നിന്നു പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് താരങ്ങൾ സമരം ചെയ്യുന്നത്.

ചൊവ്വാഴ്ച മെഡലുകൾ ഗംഗയിലൊഴിക്കാൻ ഇവർ ഹരിദ്വാറിലെത്തിയെങ്കിലും കർഷക നേതാക്കലുടെ ഇടപെടലിനെത്തുടർന്ന് താത്കാലികമായി പിൻമാറുകയായിരുന്നു. തുടർന്ന്, കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെതിരേ നടപടിയെടുക്കാൻ അഞ്ച് ദിവസം കൂടി കാത്തിരിക്കുമെന്നും അറിയിച്ചിരുന്നു.

എന്നാൽ, ബ്രിജ് ഭൂഷണെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന പരാതികളിൽ അന്വേഷണം പൂർത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നാണ് അനുരാഗ് ഠാക്കൂർ നൽകുന്ന ഉപദേശം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com