മഹാരാഷ്ട്രയിലെ കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകാൻ സർക്കാർ തീരുമാനം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ: സംസ്ഥാനത്തെ ഒരു കോടിയിലധികം കർഷകർക്ക് പ്രതിവർഷം 6,000 രൂപ നൽകുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് "നമോ ഷെത്കാരി മഹാസൻമാൻ യോജന" എന്ന പദ്ധതിക്ക് അംഗീകാരം നൽകിയത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം കേന്ദ്രം പ്രതിവർഷം ഗഡുക്കളായി കർഷകർക്ക് നൽകുന്ന 6,000 രൂപയ്ക്ക് പുറമേയാണ് ഈ തുകയെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഏക്നാഥ് ഷിൻഡെ പറഞ്ഞു.

ഒരു കോടിയിലധികം കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാന ധനമന്ത്രി കൂടിയായ ഫഡ്‌നാവിസ് മാർച്ചിൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 ബജറ്റിൽ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com