ഗുസ്തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി; ചെലവ് കേന്ദ്രം വഹിക്കും

പരിശീലകൻ അടക്കം ഏഴു പേർക്ക് താരങ്ങളെ അനുഗമിക്കാനും അനുമതി.
ഗുസ്തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി; ചെലവ് കേന്ദ്രം വഹിക്കും

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയ്ക്കും വിനോഷ് ഫോഗത്തിനും വിദേശ പരിശീലനത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. പരിശീലനത്തിനാവശ്യമായ ചെലവുകളെല്ലാം കേന്ദ്രം വഹിക്കും. പരിശീലകൻ അടക്കം ഏഴു പേർക്ക് താരങ്ങളെ അനുഗമിക്കാനും അനുമതി.

ബജ്‌രംഗ് പൂനിയ കിർഗിസ്ഥാനിലേക്കും വിനേഷ് ഫോഗത്ത് ഹംഗറിയിലേക്കുമാണ് പരിശീലനത്തിനായി പോകുന്നത്. ജൂലൈ ആദ്യ വാരത്തിൽ ഇരുവരും വിദേശത്തേക്ക് പോയേക്കും.

കിർഗിസ്ഥാനിലെ ഇസിക്-കുലിൽ 36 ദിവസത്തെ പരിശീലനത്തിനാണ് പൂനിയയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. പരിശീലകൻ സുജീത് മാൻ, ഫിസിയോതെറാപ്പിസ്റ്റ് അനുജ് ഗുപ്ത, പങ്കാളി ജിതേന്ദർ കിൻഹ , കണ്ടീഷണിങ് വിദഗ്ധൻ കാശി ഹാസൻ എന്നിവരാണ് ഒപ്പമുണ്ടായിരിക്കുക.

വിനേഷ് ഹങ്കറിയിലെ ബിഷേക്കിൽ ഒരാഴ്ചയും ടാറ്റയിൽ‌ 18 ദിവസവും പരിശീലനം നടത്തും. ഫിസിയോതെറാപ്പിസ്റ്റ് അശ്വിനി ജീവൻ പാട്ടിൽ, പരിശീലകൻ സുദേഷ്, ഭാര്യയും പരിശീലനത്തിൽ പങ്കാളിയുമായ സംഗീത ഫോഗട്ട് എന്നിവരാണ് വിനേഷിനൊപ്പമുണ്ടായിരിക്കുക.ല ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള സമരത്തിൽ മുൻ നിരയിൽ തന്നെയുണ്ടായിരുന്നവരാണ് ബജ്‌രംഗ് പൂനിയയും വിനോഷ് ഫോഗത്തും. ഗുസ്തി താരങ്ങൾ‌ സമരത്തിൽ നിന്ന് പിന്മാറിയെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരുവർക്കും വിദേശ പരിശീലനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.