അശാന്തി പുകയുന്നു സിലിഗുരിയിൽ

മുഹമ്മദ് യൂനുസ് ചൈന സന്ദർശന വേളയിൽ ഇന്ത്യയുടെ കരയാൽ ചുറ്റപ്പെട്ട വടക്കു കിഴക്കൻ പ്രദേശത്തെ കുറിച്ച് സംസാരിച്ചതാണ് ചിക്കൻസ് നെക്കിൽ പിരിമുറുക്കം വർധിക്കാൻ ഇടയായത്.
Chicken's Neck

ചിക്കൻസ് നെക്ക് 

graph chickens neck

Updated on

അടുത്ത കാലത്തായി വർധിച്ചു വരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ, സോഷ്യൽ മീഡിയയിലെ ശക്തമായ പ്രതികരണങ്ങൾ, ഇന്ത്യയെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പ്രദേശമായ സിലിഗുരി ഇടനാഴിയുടെ സുരക്ഷയെ കുറിച്ചുള്ള പുതിയ ചർച്ചകൾ എന്നിവ സജീവമാണ് ഇപ്പോൾ.

ചിക്കൻസ് നെക്ക് എന്നു കൂടി വിളിപ്പേരുള്ള സിലിഗുരി ഇടനാഴി വടക്കൻ ബംഗാളിലെ ഒരു ഇടുങ്ങിയ ഭൂപ്രദേശമാണ്. ഇതിന്‍റെ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് വെറും 22 കിലോമീറ്റർ വീതി മാത്രമേയുള്ളു. ഈ ഇടനാഴി ഇന്ത്യയുടെ ബാക്കി ഭാഗങ്ങളെ ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു. ബംഗ്ലാദേശിന്‍റെ ഇടക്കാല മേധാവി മുഹമ്മദ് യൂനുസ് ചൈന സന്ദർശന വേളയിൽ ഇന്ത്യയുടെ കരയാൽ ചുറ്റപ്പെട്ട വടക്കു കിഴക്കൻ പ്രദേശത്തെ കുറിച്ച് സംസാരിച്ചതാണ് ചിക്കൻസ് നെക്കിൽ പിരിമുറുക്കം വർധിക്കാൻ ഇടയായത്.

ഇന്ത്യയുടെ ചിക്കൻസ് നെക്ക് മേഖലയുടെ സമുദ്രത്തിന്‍റെ ഏക സംരക്ഷകൻ എന്ന് യൂനുസ് ബംഗ്ലാദേശിനെ വിശേഷിപ്പിച്ചു. ഇതാണ് ഇന്ത്യയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയതും ഇന്ത്യ കടുത്ത നീക്കങ്ങളിലേയ്ക്കു നീങ്ങാൻ ഇടയായതും. സമീപ ആഴ്ചകളിൽ ബംഗ്ലാദേശി വിദ്യാർഥി നേതാക്കൾ എന്ന പേരിൽ കുറെ യുവ തീവ്രവാദ നേതാക്കളും സിലിഗുരി ഇടനാഴി പിടിച്ചെടുക്കുമെന്നും ഇന്ത്യയുടെ സപ്ത സഹോദരികൾ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പിടിച്ചെടുത്ത് ഗ്രേറ്റർ ബംഗ്ലാദേശ് രൂപീകരിക്കുമെന്നുമൊക്കെ വീമ്പിളക്കിയിരുന്നു.

ഇതിൽ ഒരു യുവ ഭീകര നേതാവ് പ്രസ്താവന നടത്തി ദിവസങ്ങൾക്കകം കൊല്ലപ്പെട്ടിട്ട് അധികമായില്ല. നേപ്പാൾ, ഭൂട്ടാൻ,ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട മേഖലയാണ് ഈ സിലിഗുരി ഇടനാഴി. ഇത് ഇന്ത്യയുടെ ഏറ്റവും തന്ത്രപരവും വൈകാരികവുമായ സുപ്രധാനമേഖലകളിൽ ഒന്നാണ്. ഈ ഇടനാഴിക്ക് ഉണ്ടാകുന്ന ഏതൊരു ഭീഷണിയും ദേശീയ സുരക്ഷയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com