
ന്യൂഡൽഹി: കേന്ദ്ര നിയമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ മാറ്റി. പുതിയ നിയമമന്ത്രിയായി അർജുൻ റാം മേഘ്‌വാളിനെയാണ് നിയമിച്ചത്. രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവാണ് അർജുൻ റാം മേഘ്‌വാൾ
ഭൗമ ശാസ്ത്രമന്ത്രാലയത്തിന്‍റെ ചുമതലയാണ് കിരൺ റിജിജുവിന് നൽകുക. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി.