ആയുധക്കടത്ത് സംഘം ഡൽഹിയിൽ പിടിയിൽ; അറസ്റ്റിലായത് 2 പഞ്ചാബ് സ്വദേശികൾ അടക്കം 4 പേർ

പാക്കിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമെന്ന് പൊലീസ്
ഐഎസ്ഐയുമായി ബന്ധമെന്ന് പൊലീസ്

ആയുധക്കടത്ത് സംഘം പിടിയിൽ

Updated on

ന്യൂഡൽഹി: ഡൽഹിയിൽ‌ ആയുധക്കടത്ത് സംഘം പിടിയിലായി. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. സംഘത്തിന് പാക്കിസ്ഥാൻ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി സംഘം ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു.

ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നത്. സംഘത്തിന്‍റെ പക്കൽ നിന്നും 10 തോക്കുകളും, വെടിയുണ്ടകളും കണ്ടെടുത്തു. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങൾക്ക് ഇവർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com