
ഉറി സെക്ടറിൽ പാക് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി; സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്‌ടറിൽ നിയന്ത്രണ രേഖയിലുണ്ടായ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യൻ സൈന്യം. വെടിവയ്പ്പിനിടെ ഒരു സൈനികൻ കൊല്ലപ്പെട്ടു.
ഉറി സെക്ടറിലെ ടിക്ക പോസ്റ്റിന് സമീപമുള്ള നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിന്‍റെ (BAT) പിന്തുണയോടെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.