സൈന്യം വെടിനിർ‌ത്തൽ പിന്തുടരും; പാക്കിസ്ഥാന് ഇന്ത്യ നൽകിയത് ശക്തമായ തിരിച്ചടി

4 വ്യോമസേനാതവളങ്ങൾക്കുനേരെ ശക്തമായ പ്രത്യാക്രമണമുണ്ടായി. പാക്കിസ്ഥാന്‍റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ സാധിച്ചു
army navy and air force will monitor the ceasefire external affairs ministry press meet

സൈന്യം വെടിനിർ‌ത്തൽ പിന്തുടരും; പാക്കിസ്ഥാന് ഇന്ത്യ നൽകിയത് ശക്തമായ തിരിച്ചടി

Updated on

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള വെടിനിർ‌ത്തൽ സൈന്യം പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി സൈന്യം. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം സംയമനത്തോടും ഉത്തരവാദിത്വത്തോടും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും സേനകളുടെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എസ് 400 തകർത്തെന്ന വാർത്ത വ്യാജമാണെന്നും എസ് 400 ഉം ബ്രഹ്മോസ് മിസൈലടക്കം സുരക്ഷിതമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി.

അതിർത്തിയിലെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണ്. ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നൽകിയത്. 4 വ്യോമസേനാതവളങ്ങൾക്കുനേരെ ശക്തമായ പ്രത്യാക്രമണമുണ്ടായി. പാക്കിസ്ഥാന്‍റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ സാധിച്ചെന്നും സേന മേധാവികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com