മണിപ്പൂരിൽ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി

വിവരം ലഭിച്ചയുടൻ എല്ലാ അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള തെരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു
Army officer abducted in Manipur
Army officer abducted in Manipur

ഇംഫാൽ: മണിപ്പൂരിൽ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊൻസം ഖേദ സിങ്ങിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

ഇന്നു രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. അദ്ദേഹത്തിന്‍റെ വസതിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. വിവരം ലഭിച്ചയുടൻ എല്ലാ അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള തെരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ അദ്ദേഹത്തെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും പരിശോധിച്ചു വരുകയാണെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com