ബാഗേജിനെ ചൊല്ലി തർക്കം; സ്പൈസ് ജെറ്റ് ജീവനക്കാരെ മർദിച്ച സൈനികനെതിരേ കേസ്

കൊലപ്പെടുത്തുക എന്ന ഉദേശത്തോടെ ആക്രമണം നടത്തിയെന്നാണ് കേസ്
army officer charged with murderous assault for attacking spicejet staff at srinagar airport

ബാഗേജിനെ ചൊല്ലി തർക്കം; സ്പൈസ് ജെറ്റ് ജീവനക്കാരെ മർദിച്ച സൈനികനെതിരേ കേസ്

Updated on

ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാരനെ മർദിച്ച സൈനികനെതിരേ കേസെടുത്തു. കൊലപ്പെടുത്തുക എന്ന ഉദേശത്തോടെ ആക്രമണം നടത്തിയെന്നാണ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ​ബാഗേജിനെ ചൊല്ലിയുള്ള തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.

ജൂലൈ 26 നായിരുന്നു സംഭവം. ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്ക് പോവാനെത്തിയ സൈനികന്‍റെ ലഗേജ് അധികമാണെന്നും പണം നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് കേൾക്കാതെ സൈനികന്‍ ബോർഡിങ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ എയ്റോ ബ്രിഡിജിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ഇത് ജീവനക്കാർ തടഞ്ഞതോടെ യാത്രക്കാരൻ പ്രകോപിതനാവുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു.

സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്ക് പരുക്കേറ്റു. ഇവരുടെ മുഖത്തിനും നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സൈനികനെ ‌നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com