രജൗരിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരുക്ക്

പരുക്കേറ്റ സിംഗിനെ ഉടൻ സൈനിക ആശുപത്രിയിലേക്ക് മാറ്റി
representative image
representative image
Updated on

രജൗരി: ജമ്മുകാശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരുക്കേറ്റു. റൈഫിൾമാൻ ഗുരുചരൺ സിംഹിനാണ് പട്രോളിംഗിനിടെ പരുക്കേറ്റത്. അബദ്ധത്തിൽ ലാൻഡ് മൈനിൽ ചവിട്ടുകയായിരുന്നെന്ന് അദികൃതർ അറിയിച്ചു.

പരുക്കേറ്റ സിംഗിനെ ഉടൻ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സക്കായി ഇധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി.

നുഴഞ്ഞുകയറ്റ പ്രതിരോധ തന്ത്രത്തിന്‍റെ ഭാഗമായി സൈന്യം പലയിടങ്ങളിലും കുഴിബോംബുകള്ഡ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ചിലപ്പോൾ മഴ കാരണം കുഴിബോംബുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും അബദ്ധവശാൽ സ്ഫോടനങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com