
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റർ തകർന്നു വീണു. മണ്ഡാല മലനിരകൾക്ക് സമീപമാണ് തകർന്നുവീണത്.
രാവിലെ 9.15 ഓടെ ഹെലികോപ്റ്ററിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. 2 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കാണാതായ പൈലറ്റുമാരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു.