ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 സൈനികർക്ക് വീരമൃത്യു

3 സൈനികർക്ക് പരുക്കേറ്റു
Army vehicle falls into gorge in Jammu, accident

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം

Updated on

ജമ്മു കശ്മീർ: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു. 13 സൈനികർക്ക് പരുക്കേറ്റു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.

17 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

9 പേർക്ക് സാരമായി പരുക്കേറ്റു. നാലുപേർക്ക് ചെറിയ പരുക്കുകളേയുള്ളൂ. പരുക്കേറ്റ സൈനികരെ ഉധംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com