കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ കത്തോലിക്ക സഭ

ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരേ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ വീണ്ടും പരാതി നൽകും
arrest of malayali nuns latest news

കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ കത്തോലിക്ക സഭ

Updated on

ന്യൂഡൽഹി: കന്യാസ്ത്രീകൾക്കെതിതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ കത്തോലിക്ക സഭ. വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹിയിലെ രാജാറായിലെ മഠത്തിലെത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക.

അതിനുടെ ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരേ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ ഓൺലൈനായി ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. ശനിയാഴ്ച നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി പൊലീസ് സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് വീണ്ടും പരാതി നൽകാൻ തീരുമാനിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com