'370' തത്കാലം മാറ്റിവയ്ക്കും: ഒമർ അബ്ദുള്ള

370-ാം അനുച്ഛേദം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുള്ള
'370' will be shelved for the time being: Omar Abdullah
ഒമർ അബ്ദുള്ള
Updated on

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുള്ള. എന്നാൽ കേന്ദ്രത്തിലെ ബിജെപി സർക്കാരിനോട് ഈ ആവശ്യം ഉന്നയിക്കുന്നത് വിഡ്ഢിത്തമാണെന്ന് കരുതുന്നു. അതിനാൽ നിലപാട് തുടരുമെങ്കിലും തത്കാലം ഇക്കാര്യത്തിൽ ഏറ്റുമുട്ടലിനില്ല. ബിജെപിയുമായി നല്ല ബന്ധം സാധ്യമാണെന്നു കരുതുന്നില്ലെന്നും ഒമർ പറഞ്ഞു.

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. 370 പുനഃസ്ഥാപിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. ഭാവിയിൽ കേന്ദ്രത്തിലെ സർക്കാർ മാറുമ്പോൾ ഇക്കാര്യം ചർച്ച ചെയ്യും.

കേന്ദ്ര ഭരണ പ്രദേശത്തെ സർക്കാരിനെ നയിക്കേണ്ടി വരുന്നത് ആദ്യമെന്നും നിയുക്ത മുഖ്യമന്ത്രി. പൂർണ അധികാരങ്ങളില്ലാത്ത സർക്കാരാകും വരുന്നത്. സഖ്യകക്ഷി സർക്കാരാണെന്നതും സമ്മർദമുണ്ടാക്കും.

എന്നാൽ സഖ്യകക്ഷിയായ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ കുറ്റപ്പെടുത്താനില്ലെന്നും ഒമർ. തെരഞ്ഞെടുപ്പിൽ ഇതെല്ലാം സംഭവിക്കാമെന്ന് അദേഹം. ഹരിയാനയിൽ വിജയം പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ജമ്മു കശ്മീരിൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണു കാഴ്ചവച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com