കൃത്രിമ കാൽ രാജ്യസഭയുടെ മേശപ്പുറത്ത്; വിമർശനവുമായി ജോൺ ബ്രിട്ടാസ്, സിപിഎമ്മിനെതിരായ പ്രതിഷേധമെന്ന് സദാനന്ദൻ

സഭ ചട്ടങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്ന് ബ്രിട്ടാസ്
Artificial leg on the table of Rajya Sabha; John Brittas criticizes

കൃത്രിമ കാൽ രാജ്യസഭയുടെ മേശപ്പുറത്ത്

Updated on

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള രാജ്യസഭ‍യിൽ ഉന്നയിച്ച് സി.സദാനന്ദൻ. സർക്കാരിന്‍റെ ഒത്താശയോടെയാണ് സ്വർണം കടത്തിയതെന്നും, പ്രതിപക്ഷം ഇതിന് മൗനാനുവാദം നൽകിയതെന്നും സദാനന്ദൻ ആരോപിച്ചു. ഇതിനിടെ സദാനന്ദൻ കൃത്രിമ കാൽ സഭയുടെ മേശപ്പുറത്ത് വച്ചു.

ഇതേതുടർന്ന് രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. സഭ ചട്ടങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്ന് ബ്രിട്ടാസ് ആരോപിച്ചു.

തുടർന്ന് സഭ അധ്യക്ഷൻ കാലുകൾ താഴെ വെയ്ക്കാൻ നിർദേശം നൽകി. കാലിക പ്രസക്തിയുള്ള വിഷയം ഉന്നയിക്കാനാണ് കൃത്രിമ കാൽ മേശപ്പുറത്ത് വച്ചതെന്ന് സദാനന്ദൻ പ്രതികരിച്ചു. പ്രതിഷേധിച്ചത് സിപിഎമ്മിന്‍റെ അഹിഷ്ണുത കാരണമാണെന്നും അദ്ദേഹം പറഞ്ഞു

logo
Metro Vaartha
www.metrovaartha.com