ജനവിധി ഉൾക്കൊള്ളുന്നു, ക്രിയാത്മക പ്രതിപക്ഷമായി തുടരും; തോൽവിക്കു ശേഷം കെജ്‌രിവാളിന്‍റെ ആദ്യ പ്രതികരണം

''ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു''
arvind kejriwal about delhi assembly result
ജനവിധി ഉൾക്കൊള്ളുന്നു, ക്രിയാത്മക പ്രതിപക്ഷമായി തുടരും; തോൽവിക്കു ശേഷം കെജ്‌രിവാളിന്‍റെ ആദ്യ പ്രതികരണം
Updated on

ന്യൂഡൽഹി: ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിജയത്തിൽ ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി നിറവേറ്റുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ക്രിയാത്മകമായ പ്രതിപക്ഷമായിരിക്കുമെന്നും കെജ്‌രിവാൾ പ്രതികരിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വളരെ അധകം പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി. ഈ തോൽവിയോടെ ഞങ്ങൾ പ്രതിപക്ഷമായി മാത്രം ഒതുങ്ങുകയല്ല, ജനങ്ങൾക്കായി ജനങ്ങൾക്കിടയിൽ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com