അരവിന്ദ് കെജ്‌രിവാൾ സിബിഐ ഓഫീസിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എ എപി എംപിമാർ എന്നിവരും അദ്ദേഹത്തിനൊപ്പം പിന്തുണ അറിയിച്ചെത്തിയിരുന്നു
അരവിന്ദ് കെജ്‌രിവാൾ സിബിഐ ഓഫീസിൽ

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സിബിഐ ഓഫീസിൽ ഹാജരായി. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് സിബിഐ നിർദേശിച്ചിരുന്നത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം സിബിഐ ഓഫീസിലെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എ എപി എംപിമാർ എന്നിവരും അദ്ദേഹത്തിനൊപ്പം പിന്തുണ അറിയിച്ചെത്തിയിരുന്നു.

മദ്യ നയത്തിന്‍റെ കരട് ചോർന്നത് എങ്ങനെ, മദ്യ ലൈസൻസുകൾ സ്വകാര്യ വ്യക്തികൾക്ക് നൽകിയതിലുള്ള ചട്ടലംഘനം, നേരത്തെ അറസ്റ്റ് ചെയ്ത മദ്യ വ്യവസായിയുമായുള്ള കെജ്രിവാളിന്‍റെ ബന്ധം തുടങ്ങിയ കാര്യങ്ങളിൽ സിബിഐക്ക് വ്യക്തത വരുത്തേണ്ടതുണ്ട്. വൈകിട്ട് വരെ ചോദ്യം ചെയ്യൽ നീളാനാണ് സാധ്യത.

എ എ പി സർക്കാരിന്‍റെ വികസനപ്രവർത്തനത്തെ തടയാൻ ആർക്കുമാവില്ലെന്ന് കെജ്രിവാൾ പ്രതികരിച്ചു. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ വികസനം തടയുന്ന ദേശവിരുദ്ധ ശക്തികൾ പരാജയപ്പെടും.സിബിഐക്കു മുന്നിൽ ചോദ്യം ചെയ്യലിൽ സഹകരിക്കും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയ റിമാൻഡിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com