ഇഡിയാണ് കേന്ദ്രത്തിന്‍റെ ആയുധം, നാളെ എന്നെയും പിണറായിയെയും ജയിലിലിടാം: കെജ്രിവാൾ

പ്രതിപക്ഷ സർക്കാരുകളെ ദ്രോഹിക്കാൻ എല്ലാ തന്ത്രങ്ങളും കേന്ദ്രം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഇഡിയാണ് കേന്ദ്രത്തിന്‍റെ ആയുധം, നാളെ എന്നെയും പിണറായിയെയും ജയിലിലിടാം: കെജ്രിവാൾ

ന്യൂഡൽഹി: ബിജെപിയല്ലാതെ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ യുദ്ധം അഴിച്ചുവിടുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ സർക്കാരുകളെ ദ്രോഹിക്കാൻ എല്ലാ തന്ത്രങ്ങളും കേന്ദ്രം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് 70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ പ്രതിനിധാനം ചെയ്യുന്നു. കേന്ദ്രം അതാത് സംസ്ഥാനങ്ങൾക്ക് അർഹപ്പെട്ട ഫണ്ടുകൾ തടഞ്ഞുവയ്ക്കുകയാണ്. ഗവർണർമാരേയും ലഫ്റ്റനന്‍റ് ഗവർണമാരെയും ഉപയോഗിച്ച് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഒരാൾ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാൽ മാത്രമായിരുന്നു ജയിലിൽ അടച്ചിരുന്നത്. എന്നാൽ ഇന്ന് ആരെ ജയിലിലേക്ക് അയക്കണമെന്നാണ് അവർ ആലോചിക്കുന്നത്. എന്നിട്ടാണ് അയാൾക്കെതിരെ എന്ത് കേസെടുക്കണമെന്ന് ആലോചിക്കുന്നത്. കേസ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഹേമന്ത് സോറനെ ജയിലിലടച്ചിരുന്നു. നാളെ അവർക്ക് എന്നെയും പിണറായി വിജയനെയും ജയിലിലടക്കാം. സർക്കാരിനെ അട്ടിമറിക്കാം'- കെജ്രിവാൾ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com