ജാമ്യം തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരേ കെജ്‌രിവാൾ സുപ്രീംകോടതിയിലേക്ക്

വ്യാഴാഴ്ച വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിധി ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ജാമ്യം താത്ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു
arvind kejriwal moves supreme court against delhi hc stay on his bail
arvind kejriwal

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിക്കും. വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി തടഞ്ഞതിനെതിരേയാണ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിക്കുക. തിങ്കളാഴ്ച കെജ്‌രിവാളിന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. അടിയന്തര പ്രാധാന്യത്തോടെയാവും ഹർജി സമർപ്പിക്കുക.

കഴിഞ്ഞ ദിവസം വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിധി ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ജാമ്യം താത്ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് മദ്യനയക്കേസില്‍ ഡല്‍ഹിയിലെ റോസ് അവന്യു കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച കെജ്‌രിവാൾ പുറത്താറാങ്ങാനിരിക്കെ, ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരേ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.