''മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവും'', കെജ്‌രിവാൾ

എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജ, ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചു
Arvind Kejriwal
Arvind Kejriwalfile

ന്യൂഡൽഹി: ജയിൽ മേചിതനായതിനു ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശം. എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഞങ്ങളുടെ 4 നേതാക്കളെ ജയിലിലേക്ക് അയച്ചത്. ആംആദ്മി പാർട്ടിയെന്നത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അത് അത്രത്തോളം വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രിപോലും വിശ്വസിക്കുന്നത് എഎപിയാണ് ഇന്ത്യയുടെ ഭാവിയെന്നാണെന്നും കെജ്‌രിവാൾ പറഞ്ഞു.

മോദി എകാധിപതിയാണ്. ജനാധിപത്യം ഇല്ലാതാക്കാനാണ് ഏകാധിപതിയായ മോദി ശ്രമിക്കുന്നത്. ഞാൻ ഏകാധിപതിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ എന്നെക്കൊണ്ടുമാത്രം അതിന് സാധിക്കുകയില്ല. ഏകാധിപതിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ 140 കോടി ജനങ്ങളുടെ പിന്തുണയാണ് ഞാൻ തേടുന്നത്. രാജ്യം മുഴുവൻ സഞ്ചരിക്കാൻ സുപ്രീംകോടതിയെനിക്ക് 21 ദിവസത്തെ സമയമാണ് തന്നിരിക്കുന്നത്. എന്‍റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിനു വേണ്ടിയുള്ളതാണ്. മോദി ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ പ്രതിപക്ഷ നേതാക്കളായ മമത ബാനർജി, തേജസ്വി യാദവ്, പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ, ഉദ്ധവ് തക്കറെ എന്നിവരെല്ലാം ജയിലിൽ പോവും.

എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജ, ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചു. യോഗി ആദിത്യനാഥാണ് അടുത്തത്. മോദി ജയിക്കുകയാണെങ്കിൽ യുപി മുഖ്യമന്ത്രിയെയും രണ്ടുമാസങ്ങൾക്കുള്ളിൽ മാറ്റും. ബിജെപിയുടെ ആക്രമണത്തിന് ഒരു പ്രതിപക്ഷ ശൈലിയുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ജയിലിലടച്ച് പാർട്ടിയെ താഴെയിറക്കും. എന്നെ അറസ്റ്റുചെയ്തതിലൂടെ അവർ നൽകാൻ ശ്രമിച്ച സന്ദേശം കേജ്‌രിവാളിനെ അറസ്റ്റുചെയ്തു ഇനി ആരെ വേണമെങ്കിൽ ആരെ വേണമെങ്കിലും ഇനി അറസ്റ്റുചെയ്യാം എന്നതാണെന്നും വാർത്താ സമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.

ഇനി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, അമിത് ഷായെ പ്രധാനമന്ത്രി ആക്കാൻ വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്, എന്നാല്‍ എല്ലാ മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ഭാവി മോദി ഇല്ലാതാക്കി, എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് കുറയും, 230ല്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക് കിട്ടില്ല, ആം ആദ്മിയുടെ പങ്കോടുകൂടിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ഡൽഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും കെജ്രിവാള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com