''സമരം ചെയ്യുന്ന വിദ‍്യാർഥികളുടെ ആവശ‍്യം പരിഹരിച്ചില്ല''; മോദിക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാൾ

എക്സിലൂടെയായിരുന്നു കെജ്‌രിവാളിന്‍റെ മറുപടി
arvind kejriwal reply to narendra modi response to neet irregularities

 അരവിന്ദ് കെജ്‌രിവാൾ, നരേന്ദ്ര മോദി

Updated on

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ പ്രതികരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് മോദി പറഞ്ഞത്കൊണ്ട് സമരം ചെയ്യുന്ന വിദ‍്യാർഥികളുടെ ആവശ‍്യം പരിഹരിച്ചില്ലെന്നാണ് കെജ്‌രിവാൾ പറയുന്നത്.

എക്സിലൂടെയായിരുന്നു കെജ്‌രിവാളിന്‍റെ മറുപടി. വിദ‍്യാർഥികൾ ആവശ‍്യപ്പെട്ടത് ഇതല്ലെന്നും വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയ്ക്ക് എന്ത് സംഭവിച്ചുവെന്നും ഫാസ്റ്റ് ട്രാക്ക് കോടതികൾ ഇതിനോടകം തന്നെ വ‍്യത‍്യസ്ത കാര‍്യങ്ങൾക്കായി രാജ‍്യത്തുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

സമരത്തിനിടെ വിദ‍്യാർഥികൾക്ക് പരുക്കേറ്റതിനെ പറ്റി മോദി പരാമർശിച്ചില്ലെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. രാജ‍്യത്തെ യുവാക്കളുടെ ക്ഷേമത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും അവരുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നുമായിരുന്നു മോദി പറഞ്ഞത്. കോക്റോച്ച് ജനതാ പാർട്ടി സമരം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മോദി ആദ‍്യമായി പ്രതികരിച്ചത്. മാർച്ചിൽ നിരവധി വിദ‍്യാർഥികൾക്കും 100ലധികം പൊലീസ് ഉദ‍്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു.

logo
Metro Vaartha
www.metrovaartha.com