''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

''പൊലീസിനെ ബിജെപിയുടെ ഉപകരണമാക്കി. ബിജെപി ഇപ്പോൾ ഞങ്ങൾക്കു പിന്നാലെയാണ്''
arvind kejriwal says bjps aim is to arrest all aap leaders
അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: പെഴ്സണൽ സെക്രട്ടറി ബൈഭവ് കുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ എഎപി. നാളെ ഉച്ചയ്ക്ക് എഎപിയുടെ മുഴുവൻ നേതാക്കളെയും പങ്കെടുപ്പിച്ച് ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. ധൈര്യമുണ്ടെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും കെജ്‌രിവാൾ.

ബിജെപിയും " ഇന്ത്യ' മുന്നണിയും തെരഞ്ഞെടുപ്പു പ്രചാരണം ഡൽഹിയിലേക്കു കേന്ദ്രീകരിച്ച ദിവസം തന്നെയാണ് ബൈഭവ് കുമാറിന്‍റെ അറസ്റ്റും കെജ്‌രിവാളിന്‍റെ വെല്ലുവിളിയും. എന്നാൽ, തന്‍റെ വസതിയിൽ സ്വാതി മലിവാൾ എംപി മർദിക്കപ്പെട്ടതിനെക്കുറിച്ചു പ്രതികരിക്കാൻ എഎപി നേതാവ് തയാറായില്ല.

പൊലീസിനെ ബിജെപിയുടെ ഉപകരണമാക്കി. ബിജെപി ഇപ്പോൾ ഞങ്ങൾക്കു പിന്നാലെയാണ്. സഞ്ജയ് സിങിനെ ജയിലിലടച്ചു. ഇപ്പോൾ എന്‍റെ സഹായിയെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ രാഘവ് ഛദ്ദയും അറസ്റ്റലാകുമെന്നു പറയപ്പെടുന്നു. അടുത്തത് അതിഷിയും സൗരഭ് ഭരദ്വാജുമായിരിക്കും. .

ഈ കളി അവസാനിപ്പിക്കണമെന്നാണു പ്രധാനമന്ത്രിയോടു പറയാനുളളത്. എല്ലാ നേതാക്കളെയും കൂട്ടി ഇന്ന് ഉച്ചയ്ക്കു 12ന് ഞങ്ങൾ ബിജെപി ആസ്ഥാനത്തെത്തും. അറസ്റ്റ് ചെയ്ത് ജയിലിലിടാൻ ധൈര്യമുണ്ടോ. ഇതുകൊണ്ടൊന്നും എഎപിയെ തകർക്കാനാവില്ല. എഎപി എന്നതൊരു ആശയമാണ്. അറസ്റ്റിനൊപ്പം ഈ ആശയം കൂടുതൽ പ്രചരിക്കപ്പെടുമെന്നും കെജ്‌രിവാൾ.

Trending

No stories found.

Latest News

No stories found.