'രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ ഒന്നിച്ചിരിക്കുന്നു'; മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്തും യോഗത്തിൽ പങ്കെടുത്തു.
'രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ ഒന്നിച്ചിരിക്കുന്നു'; മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
Updated on

മുംബൈ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയായ മാതോശ്രീയിൽ കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ ഡൽഹിയുടെ ഭരണപരമായ പല നിയന്ത്രണങ്ങളും സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ പിന്തുണ തേടിയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി നേതാവ് രാഘവ് ഛദ്ദ എന്നിവരോടൊപ്പം അരവിന്ദ് കെജ്‌രിവാൾ സന്ദർശിച്ചത്.

ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്തും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാനാണ് ഞങ്ങളെല്ലാം ഒരുമിച്ചിരിക്കുന്നത്. ഞങ്ങളെ പ്രതിപക്ഷ കക്ഷികൾ എന്ന് വിളിക്കരുതെന്നാണ് തന്‍റെ അഭിപ്രായം. വാസ്തവത്തിൽ കേന്ദ്രത്തെയാണ് പ്രതിപക്ഷം എന്ന് വിളിക്കേണ്ടത്. കാരണം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ് അവരെന്നും ഉദ്ധവ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പാർലമെന്റിൽ പിന്തുണയ്ക്കുമെന്ന് ഉദ്ധവ് താക്കറെ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഡൽഹി ഭരണത്തിലെ നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് കൊണ്ട് വരുന്നതിൽ നിന്നും മനസ്സിലാകുന്നത് മോദി സർക്കാർ സുപ്രീം കോടതിയിൽ വിശ്വസിക്കുന്നില്ലെന്നതാണെന്നും കെജ്രിവാൾ പറഞ്ഞു. കേന്ദ്ര ഏജൻസികളായ സിബിഐയെയും ഇഡിയെയും ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com