ശ്രീധരൻപിള്ളയെ മാറ്റി; അശോക് ഗജപതി രാജു ഗോവ ഗവർണർ

മുൻ വ‍്യോമയാന മന്ത്രിയായിരുന്നു അശോക് ഗജപതി രാജു
ashok gajapathi raju new goa governor

അശോക് ഗജപതി രാജു

Updated on

പനാജി: മുതിർന്ന ബിജെപി നേതാവ് പി. അശോക് ഗജപതി രാജുവിനെ പുതിയ ഗോവൻ ഗവർണറായി നിയമിച്ചു. അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയാണ് പുതിയ നിയമനം. മുൻ വ‍്യോമയാന മന്ത്രിയായിരുന്നു അശോക് ഗജപതി രാജു.

ഗോവയെ കൂടാതെ ഹരിയാന, ലഡാക്ക് എന്നിവിടങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ഹരിയാന ഗവർണറായി അഷിം കുമാറിനെയും ലഡാക്ക് ലഫ്റ്റനന്‍റ് ഗവർണറായി കവീന്ദർ ഗുപ്തയെയും നിയമിച്ചു.

ലഫ്റ്റനന്‍റ് ഗവർണർ ബി.ഡി. മിശ്ര ഗവർണർ സ്ഥാനം രാജിവച്ചതോടെയാണ് ലഡാക്കിൽ പുതിയ ഗവർണറെ നിയമിച്ചത്. അതേസമയം പി.എസ്. ശ്രീധരൻപിള്ളയ്ക്ക് പുതിയ ചുമതലകൾ ഒന്നും തന്നെ നൽകിയിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com