''രാജ്യത്ത് ഭയം പടർത്തുന്നു''; കേന്ദ്ര ഏജൻസികൾക്കെതിരേ അശോക് ഗെലോട്ട്

''കേന്ദ്ര ഏജൻസികൾക്ക് നിലവിൽ യാതൊരു വിശ്വാസ്യതയുമില്ല. ഇത് വളരെ പരിതാപകരമാണ്''
Ashok Gehlot
Ashok Gehlotfile

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾക്കെതിരായ ഇഡി നടപടിക്ക് പിന്നാലെ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍റെ വീട്ടിലും കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തുകയും മകൻ വൈഭവ് ഗെലോട്ടിന് സമൻസ് അയക്കുകയും ചെയ്തതിനു പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി രംഗത്തെത്തിയത്. കേന്ദ്ര ഏജൻസികൾ‌ രാജ്യത്ത് ഭയം പടർത്തുകയാണെന്നും അശോക് ഗെലോട്ട് കുറ്റപ്പെടുത്തി.

കേന്ദ്ര ഏജൻസികൾക്ക് നിലവിൽ യാതൊരു വിശ്വാസ്യതയുമില്ല. ഇത് വളരെ പരിതാപകരമാണ്. അവർ രാജ്യത്തു ഭീകരത പടർത്തി. ഒരു നോട്ടിസു പോലും നൽകാതെയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. ഗോവിന്ദ് സിങ് ദൊട്ടസാരയുടെ വീട്ടിലെ റെയി‍ഡിന് വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ട്. കോൺഗ്രസിനു വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച ആളാണ് അദ്ദേഹമെന്നും ഗെലോട്ട് പറഞ്ഞു.

ഗെലോട്ടിന്‍റെ മകൻ വൈഭവ് ഗെലോട്ടിനെ വിദേശ നാണ്യ വിനിമയ ചട്ടലംഘനത്തിൽ ചോദ്യം ചെയ്യാനാണ് ഇഡി വിളിപ്പിച്ചത്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമായിരിക്കെയാണ് ഇഡി റെയ്ഡ്. കഴിഞ്ഞയാഴ്ചയും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇതേ കേസിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് 12 ലക്ഷത്തോളം രൂപയോളം പിടിച്ചെടുത്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com